Kerala
ഓവർ ബ്രിഡ്‌ജിന് മുകളിൽ വച്ച് കാർ ബൈക്കിന് പിന്നിൽ ഇടിച്ച് സർവീസ് റോഡിലേക്ക് തെറിച്ചു വീണ വിദ്യാർത്ഥി മരിച്ചു
20 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാഞ്ഞങ്ങാട് : ഓവർ ബ്രിഡ്‌ജിന് മുകളിൽ വച്ച് കാർ മോട്ടോർ ബൈക്കിന് പിന്നിൽ ഇടിച്ച് ഓവർ ബ്രിഡ്‌ജിന് മുകളിൽ നിന്നും താഴ്ചയിൽ സർവീസ് റോഡിലേക്ക് തെറിച്ചു വീണ വിദ്യാർത്ഥി മരിച്ചു. പെരിയ പോളിടെക്നിക് മൂന്നാം വർഷ കംപ്യൂട്ടർ വിദ്യാർത്ഥി വിദ്യാനഗർ ഉദയഗിരിയിലെ രക്ഷിത് (19 )ആണ് മരിച്ചത്. സുഹൃത്ത് കൊല്ലം പാടിയിലെ കെ എ . സയിദിന് (19) പരിക്കേറ്റു. പൊയിനാച്ചി ഭാഗത്ത് നിന്നും ചെർക്കള ഭാഗത്തേക്ക് ഓടിച്ചു പോയ ബൈക്കിന്റെ പിന്നിൽ അതെ ദിശയിൽ ഓടിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് ഓവർ ബ്രിഡ്‌ജിന് മുകളിൽ നിന്നും രക്ഷിത് താഴെ സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റി ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് രക്ഷിത് മരിച്ചത്. കാർ യാത്രക്കാരനെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.





