Kerala
HomeNews

കോഴിക്കോട് ഷിഗല്ല രോഗ വ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല; 51പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ

22 Mar 20261 മിനിറ്റ് വായന
കോഴിക്കോട് ഷിഗല്ല രോഗ വ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനായില്ല; 51പേര്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ


കോഴിക്കോട് :പെരുവയല്‍ പഞ്ചായത്തില്‍ ഷിഗല്ല രോഗ വ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവില്‍ 51 പേരാണ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ഊര്‍ജ്ജിതമാക്കുകയാണ് പഞ്ചായത്ത്.

 കുടിവെള്ളത്തിന്‍റെയും ഭക്ഷ്യവസ്തുക്കളുടേയും കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. 

രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും ഇന്നലെ വളർത്തു പക്ഷികളെ കൊന്നൊടുക്കിയിരുന്നു. 

ആര്‍ആര്‍ടി സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്ന വരും പൊതുജനങ്ങളും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

 രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്‍റെ കൺട്രോൾ റൂമിലോ വിവരമറിയിക്കാം. രോഗത്തിന്‍റെ പ്രഭവ കേന്ദ്രത്തിന്‍റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി, കാട, താറാവ് ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക