Kerala
HomeNews

കോഴിക്കോടും കണ്ണൂരും ഇന്ന് ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

31 Mar 20261 മിനിറ്റ് വായന
കോഴിക്കോടും കണ്ണൂരും ഇന്ന് ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

 



വേനല്‍മഴ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്ക് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നല്‍കി. വേനല്‍മഴ പാലക്കാടിന് ചെറിയ ആശ്വാസം തീർത്തു. തിങ്കളാഴ്ച ചൂട് 0.5 ഡിഗ്രി കുറഞ്ഞു. കോഴിക്കോട് 1.3 ഡിഗ്രിയും കുറഞ്ഞു. കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് കൂടിയത്.

ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട്. 38 ഡ‍ിഗ്രിയാണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനല്‍ കടുക്കുമ്പോള്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക