Kerala
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച് സ്വർണവില
20 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തുടർച്ചയായ രണ്ടുദിവസത്തെ ഇടിവിനു ശഷം സംസ്ഥാനത്തെ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഇന്നലെ വൈകുന്നേരം ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് താഴ്ന്ന സ്വർണ്ണവില ഇന്ന് കാര്യമായി ഉയർന്നു. ഇന്നലെ 1,10,200 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് രാവിലെ 480 രൂപ വർധിച്ചു 1,10,680 രൂപയായി. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിലയാകട്ടെ ഇന്നലെ വൈകുന്നേരത്തെ അപേക്ഷിച്ചു 60 രൂപ കൂടി 13,835 രൂപയായി.





