Kerala
സ്വര്‍ണത്തിനെ മറക്കേണ്ടി വരുമോ? ഒറ്റയടിക്ക് പവന് കൂടിയത് 680 രൂപ
11 Mar 20261 മിനിറ്റ് വായന

തിരുവനന്തപുരം: ഒരു രക്ഷയില്ല, കേരളത്തില്‍ ഇന്ന് സ്വർണ വില ഉയർന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്.പവന് 680 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,19, 760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയാണ് വില വരുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് കേരള ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 1,31,160 രൂപയായിരുന്നു ജനുവരി 29 ന് സ്വർണവില





