Kerala
HomeNews

ഈ അവസരം പാഴാക്കരുതേ! സ്വർണവില വീണ്ടും കുറഞ്ഞു

19 Mar 20261 മിനിറ്റ് വായന
ഈ അവസരം പാഴാക്കരുതേ! സ്വർണവില വീണ്ടും കുറഞ്ഞു

 



സ്വർണവിലയിലെ ഇടിവ് അവസാനിക്കുന്നില്ല. ഇന്ന് രാവിലെ ഈ മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്ന സ്വർണത്തിന്റെ വില ദിവസം പുരോഗമിച്ചതോടെ വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്റെ വില രാവിലത്തെ നിരക്കായ 1,13,400 രൂപയിൽ നിന്നും 1,11,400 രൂപയിലേക്കു ഉച്ചയോടെ കൂപ്പുകുത്തി. രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,175 രൂപയായിരുന്നത് ഉച്ച കഴിഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 13,925 രൂപയിലേക്ക് വീണു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക