Kerala
HomeNews

താമരശേരി ചുരത്തിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം

27 Mar 20261 മിനിറ്റ് വായന
താമരശേരി ചുരത്തിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം

 


കോഴിക്കോട്: താമരശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ട്, ഒൻപത് വളവുകള്‍ക്കിടയില്‍ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

അത്തോളി കൊളത്തൂർ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. താമരശേരി പോലീസും കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു. പോലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക