Kerala
കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയ നടിയെ കയറി പിടിച്ച കേസ്; പ്രതി അറസ്റ്റിൽ
21 Mar 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കലൂർ: കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ ഇറങ്ങിയ നടിയെ കയറി പിടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. നടിയെ തടഞ്ഞു നിർത്തിയ ശേഷം പ്രതി കയറി പിടിക്കുകയായിരുന്നു. പ്രതിക്കെതിരെ നടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്തിയാണെന്നും നടി പൊലീസിനെ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.





