Kerala
HomeNews

ചുട്ടു പൊള്ളി കേരളം,ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

28 Feb 20261 മിനിറ്റ് വായന
ചുട്ടു പൊള്ളി കേരളം,ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി




കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ-സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തുടർച്ചയായി ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയില്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് യാത്രക്കാർ, പുറം ജോലികളില്‍ ഏർപ്പെടുന്നവർ, കടലിലും ഉള്‍നാടൻ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍ എന്നിവർക്ക് പുറമെ ചർമ്മ-നേത്ര രോഗങ്ങളുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക