Kannur
കണ്ണൂരിൽ പോക്കറ്റടി വിരുതൻ അറസ്റ്റിൽ
15 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: കണ്ണൂർ ടൗണിൽ ബസിൽ നിന്ന് യാത്രക്കാരന്റെ പണം പോക്കറ്റടിച്ച കേസിൽ കുപ്രസിദ്ധ പോക്കറ്റടി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവളത്ത് പറമ്പ് സ്വദേശി ജാഫർ ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ബസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ 9,000 രൂപയാണ് ജാഫർ പോക്കറ്റടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
നിരവധി പോക്കറ്റടി കേസുകളിൽ പ്രതിയായ ജാഫറിനെ ടൗൺ ഇൻസ്പെക്ടർ പി. എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.





