Kerala
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 35 പവൻ സ്വര്‍ണവും പണവും മോഷ്‌ടിച്ചു കടന്ന യുവതി പിടിയില്‍
28 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആലപ്പുഴ: ഭർതൃവീട്ടില്‍ നിന്ന് പണവും സ്വർണവും മോഷ്ടിച്ച് മുങ്ങിയ കേസില്‍ യുവതി പിടിയില്‍. ചേർത്തല എസ്‌എല്‍ പുരം കോർത്തുശേരി ആതിര(26) ആണ് പിടിയിലായത്.കോട്ടയത്ത് നിന്നാണ് യുവതിയെ പൂച്ചാക്കല്‍ പൊലീസ് പിടികൂടിയത്.
2024 നവംബറിലാണ് ആതിരയുടെ ഭർതൃമാതാവ് ചിട്ടി പിടിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാം അടങ്ങുന്ന 35 പവൻ സ്വർണവും, ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി അറിയുന്നത്. തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ആതിര മോഷ്ടിച്ചത് താനാണെന്ന് കുറ്റസമ്മതം നടത്തി. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്.





