ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല; മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയത്; ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണകാരണം കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ല. ആണ്‍ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യമില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ യുവതി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തിച്ചേരുന്നത്. അതേസമയം, ചിന്നു പാപ്പു ജിവനൊടുക്കിയ മുറിയില്‍ ഫോറന്‍സിക് പരിശോധന നടത്തും.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് ആദൂര്‍ സ്വദേശി ചിന്നു പാപ്പു എന്ന കെ. രേഷ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആദൂര്‍ സ്വദേശിയാണെങ്കിലും ഇവര്‍ താമസിക്കുന്നത് കാസര്‍ഗോഡ് നഗരത്തോട് ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ്. മരണ കാരണം ഇതുവരെ വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അടുത്തിടെ പങ്കുവെച്ച വിഡിയോകളില്‍ അതീവ സന്തോഷവതിയായി കാണപ്പെട്ടിരുന്ന ചിന്നുവിന്റെ മരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സംശയ നിവാരണത്തിനായാണ് ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തത്. കുരുക്കുണ്ടാക്കാന്‍ ഉപയോഗിച്ച തുണി കീറി താഴെ വീണിരുന്നു. മരണസമയത്തെ വെപ്രാളത്തിലാണ് കുരുക്ക് പൊട്ടിയതെന്നും തൊട്ടുപിന്നാലെ ചിന്നുവിന് ജീവന്‍ നഷ്ടമായിരിക്കാമെന്നും പൊലീസ് പറയുന്നു.കാസര്‍കോട് ഭാഷയിലുള്ള പാചക, യാത്രാ വിഡിയോകളിലൂടെയാണ് ചിന്നു പാപ്പു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയത്. മഴവില്‍ മനോരമയിലെ 'ഒരുചിരി ഇരു ചിരി ബമ്പര്‍ ചിരി' എന്ന പരിപാടിയിലൂടെയും ചിന്നു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു.
ഇന്നലെ രാത്രിയാണ് ഇയാളെ കാസര്‍കോട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ആണ്‍സുഹൃത്തുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ചിന്നു കുടുംബത്തിന് മൊഴി നല്‍കിയിരുന്നു. ഇത് കുടുംബം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ആണ്‍സുഹൃത്ത് രാവിലെ ജോലിക്ക് പോയശേഷം ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഉച്ചയോടെ വിളിച്ചപ്പോഴും പ്രതികരണമില്ലാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാള്‍ റൂമിലെത്തിയത്.





