Kerala
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ 12 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു; ഗുരുതരപരുക്ക്
27 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാനൂരിലെ കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവുനായയുടെ ആക്രമണ
ത്തിൽ പാറേമ്മൽ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സൈനാന് (12) മുഖത്ത് ഗുരുതരമായി പരിക്കേറ്റു.
അയൽവീട്ടിലെ മുറ്റത്ത് കൂട്ടുകാരുമായി കളിക്കുമ്പോൾ നായ ഓടിച്ചെന്ന് ആക്രമിക്കുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. കൂടാതെ, വലിയപറമ്പത്ത് ആയിഷ, പാട്ടത്തിൽ ജുറൈബ് എന്നിവർക്കും നായയുടെ കടിയേറ്റു.





