Kerala
വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ അറസ്റ്റിൽ
21 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂരിൽ ഇൻഫ്ലുവൻസർ അറസ്റ്റിലായി. തൃശൂർ താന്ന്യം സ്വദേശി യുദു ഗിരീഷാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്നു യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾ മൊത്തം 15 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണ് എന്നും പൊലീസ് പറഞ്ഞു. യുവതികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി എന്നും പണം തട്ടി എന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.





