Kerala
HomeNews

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19)

17 Feb 20261 മിനിറ്റ് വായന
മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19)

 


കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ശഅ്ബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകൾക്ക് വ്യാഴാഴ്ച തുടക്കമാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക