Kerala
HomeNews

എച്ച്‌.ഐ.വി ഭീതി: പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 15 പേര്‍ക്ക് രോഗബാധ

9 Feb 20261 മിനിറ്റ് വായന
എച്ച്‌.ഐ.വി ഭീതി: പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 15 പേര്‍ക്ക് രോഗബാധ

 



പെരുമ്പാവൂരില്‍ എച്ച്‌.ഐ.വി (HIV) ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളില്‍ നടത്തിയ ക്രമരഹിത പരിശോധനയിലാണ് പുതുതായി 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ മലയാളികളും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു എന്നത് ഗൗരവം വർധിപ്പിക്കുന്നു.

ലഹരി മരുന്ന് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് തന്നെ പങ്കുവെച്ച്‌ ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് പ്രധാന കാരണമായതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലുള്ള ലൈംഗിക തൊഴിലും രോഗം പടരാൻ കാരണമായിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക