Kerala
HomeNews

ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്..

17 Feb 20261 മിനിറ്റ് വായന
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്..

 


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ തുടരുന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന്സ്വർണ്ണ വില ഗണ്യമായി കുറഞ്ഞു. സ്വർണ്ണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഇതൊരു ആശ്വാസമാവും. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,120 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,600 രൂപയായി താഴ്ന്നു.

ഗ്രാം നിരക്കിലും വലിയ കുറവാണ് ഇന്ന് പ്രകടമായത്. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 14,200 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവില ഉയർന്നും താഴ്ന്നും അസ്ഥിരമായി തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും വലിയ ഇടിവുകളിലൊന്നാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് വലിയ ഗുണകരമാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക