Kerala
സ്വർണം താഴേക്ക്: ഇന്നത്തെ നിരക്ക് അറിയാം
1 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തുടർച്ചയായി രണ്ടാം ദിനവും സ്വർണവിലയിൽ കുറവ് സംഭവിച്ചു. ഇന്നലെ പവന് 320 രൂപ കുറഞ്ഞപ്പോൾ ഇന്ന് 160 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് സ്വർണവിലയിൽ 480 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ ഒരു പവന് 73,360 രൂപയായിരുന്നു. ഇന്നത്തെ വില 73,200
20 രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 9150 രൂപയാണ് ഇന്നലെ ഇത് 9170 രൂപയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി 75,040 രൂപയായിരുന്ന സ്വർണവിലയാണ് ഇപ്പോൾ 73,200 ൽ എത്തിയിരിക്കുന്നത്.





