Kerala
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു; 24കാരി മരിച്ച നിലയില്‍
6 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട്: ഇരുപത്തിനാലുകാരിയായ യുവതി കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നന്മണ്ടയിലാണ് സംഭവം. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്.ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിതാവ്: സുധാകരന്. അമ്മ: ഷീന(കോഴിക്കോട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്: അതുല്‍രാജ്(ഇന്ത്യന്‍ ആര്‍മി). സംസ്കാരം നാളെ നടക്കും.





