Kerala
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു
26 Feb 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂർ സ്വദേശി എൻ.ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്.ഒ.പി വിഭാഗത്തിന് മുൻപിലുള്ള പ്ലാവില്‍ നിന്നാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. തലയിലും രണ്ട് കാല്‍മുട്ടിലും കൈകളിലും കാല്‍വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഗംഗാധരൻ നായർ ചികിത്സയില്‍ തുടരുകയാണ്.
രോഗിയെ ഉടൻ തന്നെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു.സിടി സ്കാനിംഗില്‍ കുഴപ്പമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രി വളപ്പിലെ അപകടസാധ്യതയുള്ള ശിഖരങ്ങള്‍ മുറിച്ചുമാറ്റാൻ നടപടി തുടങ്ങിയെന്നും മരങ്ങള്‍ മുറിച്ചുനീക്കാൻ അനുമതി തേടി സോഷ്യല്‍ ഫോറസ്ട്രിക്ക് കത്ത് നല്‍കിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.





