Kerala
HomeNews

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; റൂമിനു തീപിടിച്ചു

1 Jan 20261 മിനിറ്റ് വായന
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; റൂമിനു തീപിടിച്ചു

  


കാസർഗോഡ്:മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് കാരണം റൂമിനു തീപിടിച്ചു.ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് ഷോർട്ട് സർക്യൂട്ട് കാരണം കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിഎൻ വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടില്‍ കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം തീപിടുതത്തില്‍ പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാലാണ് വൻ നഷ്ടം ഒഴിവായത്. വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസിച്ചിരുന്നത്. തീപിടുത്തത്തില്‍ അരലക്ഷം രൂപയുടെ നഷ്ടം വന്നതായി വീട്ടുകാർ പറഞ്ഞു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക