Kerala
HomeNews

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

27 Jan 20261 മിനിറ്റ് വായന
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

 


തിരുവനന്തപുരം: അതികഠിനമായ ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു.ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കിഴക്കൻ കാറ്റ് ശക്തമായതോടെ കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഇന്ന് മുതല്‍ അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങുമെന്നും ഇതേതുടർന്ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൂടാതെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഒരു ജില്ലയിലും അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക