Kerala
HomeNews

പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു

30 Jan 20261 മിനിറ്റ് വായന
പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു

 



പയ്യോളി:  രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾ പുരത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പെരുമാൾ പുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സിഐഎസ്എഫിൽ ഇൻസ്പക്ടർ ആയിരുന്നു. പി ടി ഉഷ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലാണുള്ളത്. മകൻ: ഡോ. ഉജ്ജ്വൽ വിഘ്‌നേഷ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക