Kerala
HomeNews

തൃശൂര്‍ റെയില്‍വെ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ അഗ്നിബാധ; നൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു

4 Jan 20261 മിനിറ്റ് വായന
തൃശൂര്‍ റെയില്‍വെ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ അഗ്നിബാധ; നൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു

 


തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ അഗ്നിബാധ. റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് പുലര്‍ച്ചെ അഗ്നിബാധ ഉണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ ആണ് തീ പടര്‍ന്നത്. 6.45 ഓടെയാണ് അഗ്നിബാധയുണ്ടായത്.

അഞ്ഞൂറില്‍ അധികം ബൈക്കുകള്‍ എല്ലാ ദിവസവും നിര്‍ത്തിയിടുന്ന ചെയ്യപ്പെടുന്ന പാര്‍ക്കിങ് കേന്ദ്രമാണിത്. ബൈക്കുകളിലെ ഇന്ധനം വലിയ തോതില്‍ തീപടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക