Kerala
HomeNews

സ്വർണവില ഇന്നും റെക്കോർഡിൽ, വില അറിയാതെ പോകല്ലേ

21 Jan 20261 മിനിറ്റ് വായന
സ്വർണവില ഇന്നും റെക്കോർഡിൽ, വില അറിയാതെ പോകല്ലേ

 


സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവില മാറിമറിയുന്നതാണ് കാണുന്നത്. രാവിലെ ഒരു വിലയാണെങ്കിൽ ഉച്ചയ്ക്ക് മറ്റൊരു വിലയായിരിക്കും. ഇതൊന്നുമായിരിക്കില്ല വൈകുന്നേരത്തെ വിലയും. വിലയില്‍ മാറ്റം സംഭവിച്ചുവെന്നതിലല്ല കാര്യം, മറിച്ച് ആ വില എത്തിനിൽക്കുന്നത് എവിടെയാണ് എന്നതിലും ശ്രദ്ധിക്കണം. ചരിത്രനിരക്കില്‍ മുത്തമിട്ട്, ചെറുതായൊന്ന് താഴെയിറങ്ങിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.

രാവിലെ, 1,08,000, ഉച്ചയ്ക്ക് 1,08,800, ഉച്ചയ്ക്ക് ശേഷം 1,10,400, വൈകിട്ട് 1,09,840 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഇന്നും വിലയിൽ ഉണ്ടായിരിക്കുന്നത് വലിയ മാറ്റം തന്നെയാണ്. പവന് 3,680 രൂപ ആണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,13,520 രൂപയായി ഉയർന്നു. ഗ്രാമിന് 460 രൂപ വർധിച്ച് 14,190 രൂപയുമായി.

ഇന്ത്യന്‍ രൂപ നേരിടുന്ന തകര്‍ച്ചയാണ് സ്വര്‍ണവില വര്‍ധിക്കുന്നതിന്റെ നിലവിലെ കാരണം. രൂപയുടെ മൂല്യം ഇടിയുന്നതിന് അനുസരിച്ച് സ്വര്‍ണവിലയും ഉയരുന്നു. രാജ്യാന്തര വിപണിക്ക് അനുസൃതമായാണ് കേരളത്തിലും വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഡോളറില്‍ കണക്കാക്കുന്നതിനാല്‍, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണത്തിലും കാര്യമായി പ്രതിഫലിക്കും. ഇങ്ങനെയാണ് സ്വർണവില ഉയരുന്നത് എങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹപാർട്ടികളെയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക