Kerala
പിടിവിട്ട് സ്വർണവില; ഇന്നും റെക്കോർഡിൽ തന്നെ
29 Jan 20261 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണത്തിന്റെ പോക്ക് മുകളിലേക്ക് തന്നെ ആണ്. ഇന്നും അതേ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണം കീഴടക്കിയിരിക്കുന്നത്.
1,31,160 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഇന്നലെ 1,22,520 രൂപ ആയിരുന്ന സ്വർണമാണ് ഇന്നും വില വീണ്ടും കൂടിയിരിക്കുന്നത്. അതായതു ഒരു പവന് ഇന്ന് കൂടിയത് 8,640 രൂപ. 1,080 രൂപയാണ് ഗ്രാമിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില 16,395 രൂപയാണ്.





