Kerala
കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം; വീഡിയോ ദൃശ്യങ്ങൾ പകർത്തി സ്കൂൾ കുട്ടികൾ
2 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂൾ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം. കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.
ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു നഗ്നതാ പ്രദർശനമുണ്ടായത്. സ്കൂൾ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികൾ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു.
ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.





