Kerala
HomeNews

മുരിങ്ങക്കായയെ അങ്ങ് മറന്നേക്ക്, തൊട്ടാല്‍ പൊള്ളും..

1 Dec 20251 മിനിറ്റ് വായന
മുരിങ്ങക്കായയെ അങ്ങ് മറന്നേക്ക്, തൊട്ടാല്‍ പൊള്ളും..

 



തൃശ്ശൂര്‍:  മുരിങ്ങക്കായ ഇല്ലാത്ത സാമ്പാർ ചിന്തിക്കാൻ കൂടി പറ്റില്ല .  മണ്ഡല മാസക്കാലം പച്ചക്കറിയ്ക്ക് ഡിമാൻഡ് കൂടുമെങ്കിലും മുരിങ്ങക്കായയ്ക്ക് ഇത്ര വില കൂടുമെന്ന് പലരും ചിന്തിച്ചുകാണില്ല .

സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ കിലോയ്ക്ക് 130-150 രൂപയുണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി. മാര്‍ക്കറ്റുകളില്‍വരെ കിട്ടാനുമില്ല.

വലിയ കടകളില്‍പോലും ഏതാനും കിലോ മാത്രമാണുള്ളത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാധനം എടുക്കുന്നില്ലെന്ന് ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക