Kerala
HomeNews

ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു

31 Dec 20251 മിനിറ്റ് വായന
ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു

 


ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കൽ പൊലിച്ചാലിൽ KGM ശോപ്പ് ഉടമ കെ.സി ശാഫി (27) ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ ഓമശേരി മങ്ങാട് ടി.വി.എസ് ഷോറൂമിൻ്റെ സമീപത്ത് വച്ചായിരുന്നു സംഭവം. അപകടം സംഭവിച്ചയുടനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പിതാവ്: കെ.സി ആലിഹാജി. മാതാവ്: സൈനബ. സഹോദരങ്ങൾ: സിറാജ്, നിസാർ, സിനാൻ, സാക്കിറ, നസീറ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക