Kerala
HomeNews

വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു

9 Dec 20251 മിനിറ്റ് വായന
വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു


കാഞ്ഞങ്ങാട്:വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. പ്രവാസിയായ, അരയി വലിയവീട്ടിൽ സുബിന്റെ ഭാര്യ സഞ്ജന(23) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സഞ്ജനയുടെ ഭർതൃപിതാവ് കാര്യസ്ഥനായി ജോലിനോക്കി നടത്തുന്ന പറമ്പിലെ വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടെ സഞ്ജന കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുപുരം ബാലൂരിലെ സുരേശൻ -സൗമ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ശ്രേയ, സയന.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക