Kerala
HomeNews

പയ്യന്നൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

14 Dec 20251 മിനിറ്റ് വായന
പയ്യന്നൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം


പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതായി ആരോപണം. ശനിയാഴ്ച്‌ച തദ്ദേശതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂർ നഗരസഭയിലെ 44-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ടത്.


അക്രമികൾ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ സംസ്ഥാനത്താകെ വ്യാപകമായി ചെറിയ തോതിൽ അക്രമസംഭവങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക