Kerala
HomeNews

സംസ്ഥാനത്തെ എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാർക്ക് പരിശോധിക്കാം; ഒഴിവാക്കിയത് 24.08 ലക്ഷം പേരുകൾ

23 Dec 20251 മിനിറ്റ് വായന
സംസ്ഥാനത്തെ എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാർക്ക് പരിശോധിക്കാം; ഒഴിവാക്കിയത് 24.08 ലക്ഷം പേരുകൾ


എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു https://voters.eci.gov.in എന്ന ലിങ്ക് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. 24.08 വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ അറിയിച്ചു.

8.65 ശതമാനം വോട്ടർമാരെ നീക്കം ചെയ്തു. 2,54,42,352 വോട്ടർമാരാണ് പട്ടികയിൽ ഇടം നേടിയത്. മരിച്ചവർ, സ്ഥലംമാറിപോയവർ, ഇരട്ട വോട്ടുള്ളവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവർ ഉൾപ്പെടെയാണ് ഒഴിവാക്കിയവരായി പട്ടികയിലുള്ളത്. 24,08,503 പേരെയാണ് ആകെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായുള്ളത്. ഇവരുടെ പേര് വിവരങ്ങൾ നേരത്തെ തന്നെ കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

പട്ടികയുടെ കോപ്പി ജില്ലാ കളക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് വെബ്സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിലോ, എപിക് നമ്പർ നൽകിയോ പരിശോധിക്കാവുന്നതാണ്.

കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആക്ഷേപങ്ങളും പരാതികളും ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. കരട് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പരാതികൾ നൽകാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക