Kerala
ഏഴുവയസ്സുകാരി മുങ്ങി മരിച്ചു
30 Dec 20251 മിനിറ്റ് വായന

കൂരാച്ചുണ്ട് (കോഴിക്കോട്): ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയിലെ പുഴയിൽ ഏഴു വയസ്സുകാരി മുങ്ങി മരിച്ചു. രാമനാട്ടുകര സ്വദേശി വാഴപ്പെറ്റത്തറ അമ്മദിന്‍റെയും നസീമയുടെയും മകൾ കെ.ടി. അബ്റാറയാണ് (ഏഴ്) മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. രാമനാട്ടുകരയിൽനിന്ന് ട്രാവലറിലെത്തിയ സംഘത്തിലെ കുട്ടികൾ ടൂറിസം കേന്ദ്രത്തിലെ ഗേറ്റിനു മുൻവശത്തെ പുഴയിൽ കളിക്കുമ്പോഴാണ് കുട്ടി അപകടത്തിൽപെട്ടത്. ഏകദേശം അരക്കു താഴെ മാത്രം വെള്ളമുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്.
സംഭവം ശ്രദ്ധയിൽപെട്ട ഉടനെ വിനോദസഞ്ചാരികളും ടൂറിസം ഗൈഡുകളും ചേർന്ന് കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്കുശേഷം മൊടക്കല്ലൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിച്ചു.





