Kerala
HomeNews

ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

19 Dec 20251 മിനിറ്റ് വായന
ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ


മൈസൂർ: മൈസൂരില്‍ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.


യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുല്‍ത്താൻ ബത്തേരിയില്‍ എത്തും. ബസ് പൂർണമായും കത്തി നശിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക