Kerala
HomeNews

ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

14 Dec 20251 മിനിറ്റ് വായന
ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

 


പത്തനംതിട്ട:  ശബരിമല കയറ്റത്തിനിടെ ഹൃദയാഘാതം മൂലം ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി വലിയപള്ളി മഠത്തില്‍ വീട്ടില്‍ വിനോദ്(50) ആണ് മരിച്ചത്.

അപ്പാച്ചിമേട് ഭാഗത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് പമ്പ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ഈ സീസണില്‍ മല കയറ്റത്തിനിടെ മരിച്ചവരുടെ എണ്ണം 19 ആയി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക