Kerala
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം, മൈ ഡിയർ കുട്ടിച്ചാത്തന്റെ കലാസംവിധായകൻ; കെ ശേഖർ അന്തരിച്ചു
27 Dec 20251 മിനിറ്റ് വായന

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത 'പടയോട്ടം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ 70mm ചിത്രമായിരുന്നു പടയോട്ടം. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ കലാസംവിധായകൻ ആയിരുന്നു.
'ആലിപ്പഴം പെറുക്കാം' എന്ന ഗാനത്തിലെ കറങ്ങുന്ന മുറി രൂപകൽപ്പന ചെയ്തത് ശേഖർ ആയിരുന്നു. നോക്കാത്തദൂരത്ത് കണ്ണും നട്ട്, ചാണക്യൻ, ഒന്നുമുതൽ പൂജ്യംവരെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.





