Kerala
സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം
5 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയർന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്.
ജൂണിൽ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബർ മാസം ആകുമ്പോഴേക്ക് 74 രൂപയായി ഉയർന്നത്. മണ്ണെണ്ണയുടെ വില ഉയർന്നതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. റേഷൻ കടകളിൽ പോലും മണ്ണെണ്ണ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
വൈദ്യുതീകരിക്കാത്ത വീടുകളെയും മുൻഗണന കാർഡ് ഉടമകളെയുമാണ് മണ്ണെണ്ണയുടെ വില വർധന പ്രതികൂലമായി ബാധിക്കുക.
എന്നാൽ വില വർധനവിൽ സംസ്ഥാന സർക്കാർ യാതൊരു എതിർപ്പും അറിയിച്ചില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ വില വർധനവാണ് മണ്ണെണ്ണയുടെ വില വർധിക്കാൻ കാരണമായത്.





