Kerala
HomeNews

വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; ആറ് മണിവരെ പരസ്യപ്രചാരണം; രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍

9 Dec 20251 മിനിറ്റ് വായന
വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; ആറ് മണിവരെ പരസ്യപ്രചാരണം; രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍


തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴുജില്ലകള്‍ ചൊവ്വാഴ്ച തദ്ദേശ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമ്പോള്‍ തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോടുവരെയുള്ള ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് വൈകിട്ട് കൊട്ടിക്കലാശം. കണ്ണൂരിലെ മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലാവധി 2027 സെപ്തംബര്‍ 10വരെയായതിനാല്‍ അവിടെ തെരഞ്ഞെടുപ്പില്ല.


28,288 പേര്‍ പഞ്ചായത്തിലും 3,742 പേര്‍ ബ്ലോക്ക് പഞ്ചായത്തിലും 681 പേര്‍ ജില്ലാപഞ്ചായത്തിലും 5,551 പേര്‍ മുനിസിപ്പാലിറ്റിയിലും 751 പേര്‍ കോര്‍പറേഷനിലും സ്ഥാനാര്‍ഥികളായുണ്ട്.


കണ്ണൂര്‍ ജില്ലയില്‍ 14, കാസര്‍കോട് രണ്ട് എന്നിങ്ങനെ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 81,13,064 സ്ത്രീകള്‍ ഉള്‍പെടെ 1,53,78,937 വോട്ടര്‍മാരാണുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക