Kerala
അതിജീവിതയെ അപകീർത്തിപ്പെടുത്തിയ കേസ്; രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
1 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരാതി നൽകിയ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും അതിജീവിതയെ തിരിച്ചറിയാന്‍ കഴിയും വിധം വെളിപ്പെടുത്തല്‍ നടത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്തത്.
രാഹുല്‍ ഇശ്വറടക്കം ആറു പേര്‍ക്കെതിരെ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് എടുത്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയോടൊപ്പം സ്വന്തം വണ്ടിയിലാണ് രാഹുലിനെനന്ദാവനത്തിലെ എ ആര്‍ ക്യാമ്പിലെത്തിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.





