Kerala
ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു
11 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തൃശൂർ:ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനി(74)യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 10.14-ഓടെയായിരുന്നു സംഭവം.പൂവത്തൂരിലേക്കുള്ള ‘ജോണീസ്’ ബസില്‍വെച്ചാണ് അപകടമുണ്ടായത്. രാവിലെ 10.13-ഓടെ പൂച്ചക്കുന്ന് സ്റ്റോപ്പില്‍നിന്നാണ് നളിനി ബസില്‍കയറിയത്. നളിനി കയറിയ ഉടൻ കണ്ടക്ടർ വാതില്‍ അടച്ചിരുന്നു. ആദ്യം ഡ്രൈവറുടെ പിറകിലെ കമ്ബിയില്‍ പിടിച്ചുനിന്ന നളിനി പിറകില്‍ സീറ്റുണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങോട്ടുനീങ്ങി. ഇതിനിടെ ബസ് വളവ് തിരിഞ്ഞതോടെ നളിനി ബാലൻസ് തെറ്റി വാതിലിന്റെ ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
വാതിലിലിടിച്ച് വാതില്‍ തുറക്കുകയും നളിനി പുറത്തേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. ഉടൻതന്നെ ബസ് നിർത്തി തലയ്ക്ക് പരിക്കേറ്റ നളിനിയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു





