Kerala
200 രൂപ കടം നൽകാത്തതിന് ബിയർ കുപ്പി കൊണ്ട് യുവാവിനെ കുത്തി കൊല്ലാൻ ശ്രമം
6 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസറഗോഡ്: ഇരുന്നൂറു രൂപ വായ്പ ചോദിച്ചത് കൊടുക്കാത്തതിന് യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തി കൊല്ലാൻ ശ്രമം. പരാതിയിൽ വധശ്രമത്തിന് കേസെടുത്തു. കുഡ്‌ലു ആർ.ഡി. നഗറിലെ അബു താഹിർ മൻസിലിലെ അമീർ അബ്ബാസ് അലി (24) ക്കാണ് കുത്തേറ്റത്. പരാതിയിൽ കാസറഗോഡ് സ്വദേശി ഹനീഫക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഇന്നലെ രാത്രി 7.30 മണിയോടെ കാസറഗോഡ് പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. നടന്നു പോകുകയായിരുന്ന പരാതിക്കാരനെ പണം കടം കൊടുക്കാത്ത വിരോധത്തിൽ പ്രതി തടഞ്ഞു നിർത്തി ബിയർ കുപ്പി കൊണ്ട് കഴുത്തിന് കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് വധശ്രമത്തിന് കേസെടുത്തത്.





