Kerala
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, വിദ്യാർത്ഥി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
17 Dec 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ആലപ്പുഴ:കോതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തലവടി ആനപ്രമ്പാൽ കറത്തേരിൽ കുന്നേൽ വീട്ടിൽ കൊച്ചുമോൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്.
അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ ചെന്ത്രാപ്പിന്നി കൊരാട്ടിൽ ആദിത്യൻ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കൽ ആരോമൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി ഒൻപതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടിലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.





