Kerala
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്നുപേർക്ക് ഗുരുതര പരിക്ക്
14 Dec 20251 മിനിറ്റ് വായന

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഹോട്ടൽ ജീവനക്കാരായ രാജി, സിമി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് പരിക്കേറ്റത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
മൂന്ന് പേരുടെയുംനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, പ്രഷർ കുക്കർ പൊട്ടിത്തെറിച്ചാണോ അപകടമുണ്ടായതെന്നും സംശയമുണ്ട്.





