Kerala
HomeNews

സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

27 Dec 20251 മിനിറ്റ് വായന
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു


കോഴിക്കോട്:കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കളായ ആറുപേർക്കൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക