Kerala
മൂന്നുവയസ്സുകാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു
17 Dec 20251 മിനിറ്റ് വായന

കാസർഗോഡ് :മൂന്നുവയസ്സുകാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. ചിറ്റാരിക്കാൽ കാനാട്ട് രാജീവിൻറെ മകൻ ഐഡൻ സ്റ്റീവാണ് മരിച്ചത്. കർണാടക ഹാസനിലാണ് അപകടം. കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്‌തുവരുകയാണ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുടുംബസമേതം താമസിക്കുന്ന ഫ്ലാറ്റിലെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ.സഹോദരൻ: ഓസ്റ്റിൻ.





