Kerala
HomeNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കായിക പരിശീലകൻ പിടിയിൽ

27 Dec 20251 മിനിറ്റ് വായന
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കായിക പരിശീലകൻ പിടിയിൽ


കോഴിക്കോട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കായിക പരിശീലകൻ പിടിയിൽ. വയനാട് പടിഞ്ഞാറേത്തറ സ്വദേശി ചന്നവയൽ മഠത്തുവയൽ രാജീവൻ(35) ആണ് പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായത്. ഇയാളെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.


ഗ്രൗണ്ടിൽ വച്ച് പരിശീലനം നടത്തുന്നതിനിടെ ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പയ്യോളി പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ രാജീവനെ റിമാന്റ് ചെയ്തു‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക