Kerala
വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടി, യുവാവിന് പരിക്ക്
26 Dec 20251 മിനിറ്റ് വായന

കാസർകോട്:കാസർകോട് ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി സ്വദേശി സുജിത്തിനാണ് വെടിയേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റു എന്നാണ് സംശയം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നെഞ്ചിനും കൈക്കും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. തോക്കിന് ലൈസൻസ് ഇല്ലെന്ന് പൊലീസ് അറിയിച്ചു.





