Kerala
HomeNews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്, ഒരാളുടെ കാല് അറ്റുപോയി

16 Dec 20251 മിനിറ്റ് വായന
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്, ഒരാളുടെ കാല് അറ്റുപോയി


പത്തനംതിട്ട വടശ്ശേരിക്കരയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ശബരിമല ദർശനം കണ്ടിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ബസ് നിയന്ത്രണം വിട്ട് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് തീർത്ഥാടകരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ കാല് അറ്റുപോയെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക