Kerala
HomeNews

വീട്ടില്‍ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി

8 Nov 20251 മിനിറ്റ് വായന
വീട്ടില്‍ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി

 


പാലക്കാട്: വീട്ടില്‍ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കല്‍ വീട്ടില്‍ ജെൻസണ്‍ൻ്റെ മകൻ ജിസൻ ആണ് മരിച്ചത്.23 വയസായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടില്‍ ഉറങ്ങാൻ കിടന്ന ജിസൻ രാവിലെ ഉണരാതിരുന്നതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ഉണരാതിരുന്നതോടെ വിളിക്കാനെത്തിയ മുത്തശ്ശിയാണ് അനക്കമില്ലാതെ മുറിയില്‍ കിടക്കുന്ന ജിസനെ കാണുന്നത്.

ഉടൻ തന്നെ ഇവർ സമീപത്തെ ബന്ധുക്കളേയും മറ്റും വിവരമറിയിക്കുകയും പെരുമ്ബിലാവിലെ സ്വകാര്യ ആശുപതിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിസൻ. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിതാവ് – ജൻസണ്‍, മാതാവ് സിജിലി. ഡീക്കൻ, ജോഹാൻ എന്നിവർ സഹോദരങ്ങളാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക