Kerala
HomeNews

സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം, ഒരാൾ മരിച്ചു

6 Nov 20251 മിനിറ്റ് വായന
സംസ്കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം, ഒരാൾ മരിച്ചു


ഇടുക്കി: സംസ്ക്‌കാര ചടങ്ങിനായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി മൂങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുങ്കലാർ സ്വദേശി കറുപ്പസ്വാമി (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ആൾ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് സംഭവം. കുഴിയെടുക്കുന്നതിനിടെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് കുഴിയിലേക്ക് വീഴുകയായിരുന്നു. ഈ സമയം കുഴിയെടുത്തുകൊണ്ടിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് വീണത്. സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ സ്ഥലത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക